ചെങ്ങന്നൂർ: പൊലീസ് ജനപക്ഷത്ത് നിന്ന് പ്രവർത്തിച്ച അഞ്ച് വർഷമാണ് കടന്നു പോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെങ്ങന്നൂർ പൊലീസ് ക്വാർട്ടേഴ്സ് കെട്ടിട സമുച്ചയം ഓണലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപക്ഷത്ത് പ്രവർത്തിക്കാനായി പൊലീസിന് അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിന് സാധിച്ചു. മാനസീക സംഘർഷം ഒഴിവാക്കാൻ പൊലീസിന് ആവശ്യമായ താമസ സൗകര്യമുള്ള ക്വാർട്ടേഴ്സുകൾ ആവശ്യമാണ്. കേസ് അന്വേഷണത്തിൽ പ്രത്യേക വൈദഗ്ധ്യം കേരള പൊലീസിനുണ്ട്. പൊലീസിന് ലോകോത്തര നിലവാരമുള്ള പരിശീലനം നൽകണം. സാങ്കേതിക വിവരങ്ങൾ ഉപയോഗിക്കുന്നതിന് സേന പ്രാപ്തമാകണം. ഇതിനായി എല്ലാ സൗകര്യങ്ങളും ജില്ലാ പരിശീലന കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, ഡി.വൈ.എസ്പി പി.വി ബേബി, നഗരസഭ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ്, വിജി.വി, കെ.ജയകൃഷ്ണൻ, വി.വിവേക്, സുമേഷ് സലീം എന്നിവർ സംസാരിച്ചു. കോൺട്രാക്ടർ ജി.ഹരിദാസിനെ ആദരിച്ചു.