തുരുത്തിക്കാട്: ബി.എ.എം കോളേജ് സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള പുരസ്‌കാര സമർപ്പണവും സ്മാരക പ്രഭാഷണവും ഇന്ന് 10.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. സി.എസ്‌.ഐ മദ്ധ്യകേരള മഹായിടവക ബിഷപ് റൈറ്റ് റവ.ഡോ. സാബു കോശി ചെറിയാൻ ഉദ്ഘാടനവും പുരസ്‌കാരദാനവും നിർവഹിക്കും. കൊമ്പാടി എപ്പിസ്‌കോപ്പൽ ജൂബിലി ഇൻസ്റ്റിറ്റിയൂട്ട് പ്രിൻസിപ്പൽ റവ. ഡോ. ജോൺ ഫിലിപ്പ് അട്ടത്തറയിൽ അനുസ്മരണ പ്രഭാഷണം നടത്തും.കോളേജ് മാനേജർ എബ്രഹാം കെ ജോർജ് അദ്ധ്യക്ഷത വഹിക്കും.