തിരുവല്ല: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ല നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിർമ്മാണത്തിനായി ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു. നെടുമ്പ്രം പഞ്ചായത്തിലെ ആശാരിപറമ്പിൽ കോളനി - ചുട്ടിത്ര ക്ഷേത്രം - കാരാത്ര കോളനി റോഡ് 10 ലക്ഷം, നിരണം പഞ്ചായത്തിലെ മുണ്ടനാരി കോളനി റോഡ് 10 ലക്ഷം, കുന്നന്താനം പഞ്ചായത്തിലെ പുന്നശേരി- പുളിമൂട്ടിൽ - പാമലച്ചിറ റോഡ് 10 ലക്ഷം, കവിയൂർ പഞ്ചായത്തിലെ മുണ്ടിയപ്പള്ളി കോ-ഓപ്പറേറ്റീവ് ബാങ്ക് പടി - ശാസ്താംങ്കൽ റോഡ് 10 ലക്ഷം, പുറമറ്റം പഞ്ചായത്തിലെ തേക്കുംപടി - കുഴിക്കാല കടവ് - മേപ്രത്ത് പടി റോഡ് 10 ലക്ഷം, തോണിപ്പാറ- ചാപ്രത്ത് പടി റോഡ് 10 ലക്ഷം,ആനിക്കാട് പഞ്ചായത്തിലെ പാട്ട പുരയിടം - കുരുന്നംവേലി റോഡ് 10 ലക്ഷം, കവിളിമാവ് - പെരുമ്പെട്ടിമൺ റോഡ് 10 ലക്ഷം, മല്ലപ്പള്ളി പഞ്ചായത്തിലെ മൂശാരികവല - പേരടപ്പുഴ റോഡ് 10 ലക്ഷം, കല്ലൂപ്പാറ പഞ്ചായത്തിലെ തട്ടാകാര പടി - കുംഭമല -തച്ചക്കാല പടി റോഡ് 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.