04-ymca-varyapuram
വൈ .എം .എ വാര്യാപുരം ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണയോഗത്തിൽ ജില്ലാ പഞ്ചാ പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ സംസാരിക്കുന്നു.

ഇലന്തൂർ : വാര്യാപുരം വൈ.എം.എ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രദേശത്തേയും ലൈബ്രറി പ്രതിനിധികളുമായ ജനപ്രതിനിധികളെ ആദരിച്ചു. ഓമല്ലൂർ ശങ്കരൻ (ജില്ലാ പഞ്ചാ.പ്രസി),ആർ.തുളസീധരൻ പിള്ള (പറക്കോട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസി - ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി), ആതിര ജയൻ (ഇലന്തൂർ ബ്‌ളോക്ക് പഞ്ചായത്തംഗം), മേഴ്‌സി മാത്യു (ഇലന്തൂർ പഞ്ചാ.പ്രസി),പി.എം ജോൺസൺ (ഇലന്തൂർ പഞ്ചാ.വൈസ് പ്രസി.)സജി തെക്കുംകര (ഇലന്തൂർ പഞ്ചായത്തംഗം), വിൻസൻ തോമസ് (ഇലന്തൂർ പഞ്ചായത്തംഗം) എന്നിവർക്കാണ് ആദരവ് നൽകിയത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എൻ സോമരാജൻ യോഗം ഉദ്ഘാടനം ചെയ്തു. സാം സാമുവേൽ അദ്ധ്യക്ഷനായി.ഫിലിപ്പ് മാത്യു,സാമുവേൽ പ്രക്കാനം, ഷിബി ആനി ജോർജ്, സീമ സജി, സാലമ്മ ബിജി,ഇ.എം. മാത്യം തുടങ്ങിയവർ പ്രസംഗിച്ചു.