തിരുവല്ല: കേന്ദ്ര സർക്കാർ വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കുന്നതിൽ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ തിരുവല്ല കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ ധർണ നടത്തി. ഡിവൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ആർ. മനു ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ ജോസഫ്, ജിഷു പീറ്റർ, ഷാജി ആർ, സ്റ്റാൻലി ജോസഫ് എന്നിവർ പ്രസംഗിച്ചു.