padam
ചുമത്ര പുതുക്കരി - കുട്ടങ്കരി പാടശേഖരത്തിലെ വിതയുത്സവം തിരുവല്ല നഗരസഭാധ്യക്ഷ ബിന്ദു ജയകുമാർ തുടക്കമിടുന്നു

തിരുവല്ല: മൂന്നര പതിറ്റാണ്ടായി തരിശുകിടന്നിരുന്ന ചുമത്ര പുതുക്കരി - കുട്ടങ്കരി പാടശേഖരം കതിരണിയുന്നു. 25 ഹെക്ടർ വരുന്ന പാടശേഖരത്തിലെ വിത്തുവിതയുടെ ഉദ്ഘാടനം തിരുവല്ല നഗരസഭാ അദ്ധ്യക്ഷ ബിന്ദു ജയകുമാർ നിർവഹിച്ചു. നഗരസഭാ കൗൺസിലർ ബിന്ദു പ്രകാശ്, കൃഷി ഓഫീസർ പോൾ സ്റ്റീഫൻ, അസി. കൃഷി ഓഫീസർ ജയചന്ദ്രൻ, പാടശേഖര സമിതി ഭാരവാഹികളായ ശ്രീകുമാർ, ബൈജു എന്നിവർ പ്രസംഗിച്ചു. 90 ദിവസം കൊണ്ട് വിളവെടുക്കാൻ കഴിയുന്ന മഹാമായ എന്ന നെൽ വിത്താണ് വിതച്ചത്.