 
തിരുവല്ല: മല്ലപ്പള്ളി റോഡിൽ തിരുവല്ല വൈ.ഡബ്ള്യു.സി.എയ്ക്കു സമീപത്തായി ജലവിതരണ കുഴൽ പൊട്ടിയുണ്ടായ കുഴിയിൽ വാഴനട്ടു നാട്ടുകാർ പ്രതിഷേധിച്ചു. കഴിഞ്ഞദിവസം പൈപ്പ് പൊട്ടി രൂപപ്പെട്ട തകരാർ പരിഹരിക്കാൻ ജല അതോറിറ്റി അധികൃതർ തയാറായില്ല. തിരക്കേറിയ റോഡിൽ രൂപപ്പെട്ട കുഴി അപകടങ്ങൾക്കും ഗതാഗത തടസത്തിനും ഇടയാക്കിയിരുന്നു. ഇതേതുടർന്നാണ് നാട്ടുകാർ ചേർന്ന് റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചത്. പൊട്ടിയൊഴുകുന്ന പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്താൻ ജല വിതരണ വകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നഗരസഭ കൗൺസിലർ മാത്യൂസ് ചാലക്കുഴി ആവശ്യപ്പെട്ടു.