കോന്നി : കോന്നി ഗവ. മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ പത്തിന് ആരംഭിക്കുമെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. വൈകിട്ട് മൂന്നിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. മന്ത്രിയുടെ സമയക്രമം അനുസരിച്ചാണ് 15ൽ നിന്നും പത്തിലേക്ക് മാറ്റിയത്. നൂറ് കിടക്കകളോടെയാണ് ആദ്യഘട്ടത്തിൽ കിടത്തി ചികിത്സ തുടങ്ങുന്നത്. ഇത് പിന്നീട് മുന്നൂറ് കിടക്കകളായി ഉയർത്തും.