മല്ലപ്പള്ളി: എ.കെ.ജി പെയ്ൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി കോട്ടാങ്ങൽ സോൺ സമ്പൂർണ സാന്ത്വന പരിചരണ മേഖലയായി. ചുങ്കപ്പാറ കൂവക്കുന്നേൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ പ്രഖ്യാപിച്ചു. സോണൽ പ്രസിഡന്റ് ജോർജ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ 5 മുതൽ 10 വരെ വാർഡുകളാണ് കോട്ടാങ്ങൽ സോൺ.ജില്ലയിലെ ആദ്യത്തെ സോണൽ തല പ്രഖ്യാപനമാണ് കോട്ടാങ്ങലിൽ നടന്നത്.സമ്പൂർണ പ്രഖ്യാപനപത്രം പഞ്ചായത്തംഗങ്ങളായ നീനാ മാത്യു, ജോളി ജോസഫ് എന്നിവർ ബിന്ദു ചന്ദ്രമോഹനിൽ നിന്നും ഏറ്റുവാങ്ങി. സൊസൈറ്റി പ്രസിഡന്റ് ബിനു വർഗീസ്, സെക്രട്ടറി കെ.എം.ഏബ്രഹാം,സോണൽ രക്ഷാധികാരികളായ ഇ.കെ.അജി,അസീസ് റാവുത്തർ, സോണൽ സെക്രട്ടറി എബിൻ ബാബു, ഷാൻ രമേശ് ഗോപൻ,എസ്.പി.സി.യു സെക്രട്ടറി സുധീഷ് കുമാർ, ബേബി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.