road
കചള്ളയ്ക്കൽപടി - ഗുരുക്ഷേത്രം റോഡ് കോൺക്രീറ്റ് ചെയ്ത നിലയിൽ

കോന്നി: കല്ലേലി അരുവാപ്പുലം പഞ്ചായത്ത് 12ാം വാർഡിൽ ചള്ളയ്ക്കൽപടി - ഗുരുക്ഷേത്രം റോഡ് കോൺക്രീറ്റ് ചെയ്തു. കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയിലായിരുന്നു പ്രദേശത്ത് താമസിക്കുന്ന വീട്ടുകാർ. ചെങ്കുത്തായി കിടന്നിരുന്ന റേഡിൽ എത്ര മണ്ണിട്ട് ശരിയാക്കിയാലും നല്ല രീതിയിൽ ശക്തിയായി മഴ പെയ്താൽ റോഡ് തോടാവുന്ന അവസ്ഥയായിരുന്നു.