
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 597 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
14 പേർ വിദേശത്ത് നിന്ന് വന്നവരും 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 569 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
കോന്നി ടൗണിൽ വ്യാപകം
കോന്നി: ടൗൺപ്രദേശമായ 16 ാം വാർഡിൽ കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്നു.
മാങ്കുളം പ്രദേശത്ത് രോഗബാധിതരുടെ എണ്ണം നാൽപതിലേറെയാണ്. നേരത്തെ ഈ പ്രദേശം കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. പക്ഷേ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. പൊലീസും,ആരോഗ്യ വകുപ്പും നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകനായ എം.എ. ബഷീർ ആവശ്യപ്പെട്ടു.