പത്തനംതിട്ട: ഡിഫറൻഡലി ഏബിൾഡ് പേഴ്‌സൺസ് വെൽഫെയർ ഫെഡറേഷന്റെ നേതൃത്വത്തിൽ ജില്ലാതല ജനറൽബോഡിയും ഭിന്നശേഷി കൂട്ടായ്മയും നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസർ ജാഫർ ഖാൻ യോഗം ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി രാജുസെൽവം അദ്ധ്യക്ഷത വഹിച്ചു. വനിതാ ശിശുക്ഷേമ ഓഫീസർ തസ്‌നിമ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ഖദീജ, വെഹിക്കിൾ ഇൻസ്‌പെക്ടർ അനൂപ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ഓമല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ജോൺസൻ വിളവിനാൽ, ഫെഡറേഷൻ ഭാരവാഹികളായ കെ.കെ സുരേഷ്, എൻ.രാജൻ, മിനി രാജു, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.