പത്തനംതിട്ട : മുള്ളനിക്കാട് ഭാഗത്ത് പന്തളം - ഓമല്ലൂർ - കൊടുംന്തറ റോഡിന്റെ വശങ്ങളിൽ പൈപ്പ് ലൈൻ എക്സ്റ്റൻഷൻ പ്രവൃത്തി പൂർത്തീകരിച്ചു. പന്തളം ഓമല്ലൂർ റോഡ് റോഡ് നവീകരണത്തിന്റെ ഭാഗമായി ഈ വശത്തെ പൈപ്പുകൾ പൊട്ടിയിരുന്നു. റോഡ് ടാർ ചെയ്യുന്നതിന് മുൻപായി വാട്ടർ അതോറിറ്റിക്ക് ഇത് നന്നാക്കുന്നതിന് കഴിഞ്ഞില്ല. ഇത് മൂലം ഈ പ്രദേശത്ത് വെള്ളം ലഭ്യമായിരുന്നില്ല. നാട്ടുകാർ ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് വീണാ ജോർജ് എം.എൽ.എ ഇടപെട്ടു. എം.എൽ.എ ഫണ്ടിൽ നിന്ന് തന്നെ തുക അനുവദിച്ച് കണക്ഷൻ നല്കാം എന്ന് ഉറപ്പ് നല്കി. ഇതിന്റെ അടിസ്ഥാനത്തിൽ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ നിർമ്മാണമാണ് പൂർത്തീകരിച്ചത്.