ഇലവുംതിട്ട : മെഴുവേലി ഗവ.ഐ.ടി.ഐയിൽ (വനിത) എൻ.സി.വി.ടി സ്‌കീം പ്രകാരം ആരംഭിച്ച ഫാഷൻ ഡിസൈൻ ടെക്‌നോളജി (ഒരു വർഷം) ട്രേഡിൽ ഒഴിവുളള സീറ്റുകളിലേക്ക് ഇന്നു മുതൽ 15 വരെ സ്‌പോട്ട് അഡ്മിഷൻ നടക്കും. അപേക്ഷകർ എസ്.എസ്.എൽ.സി വിജയിച്ച സർട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവ സഹിതം ഇലവുംതിട്ട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗവ.ഐ.ടി.ഐ (വനിത) മെഴുവേലിയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0468 2259952, 9496790949, 9995686848.