പത്തനംതിട്ട- പത്തനംതിട്ട നഗരത്തിന് സാംസ്കാരിക മുഖംനൽകാനുള്ള രൂപരേഖയുമായി ദേശത്തുടി സാംസ്കാരിക സമന്വയം. ജില്ലയിലെ പ്രമുഖരായ എഴുത്തുകാരുടെയും കലാകാരൻമാരുടെയും പ്രതിമകൾ സ്ഥാപിച്ച് ജംഗ്ഷനുകൾക്ക് പേര് നൽകുക, സാംസ്കാരിക പരിപാടികൾക്ക് മാനവീയംവീഥി ഒരുക്കുക, തുടങ്ങിയവ അടങ്ങുന്ന രൂപരേഖ വീണാജോർജ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരൻ, നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ എന്നിവർക്ക് കൈമാറി. ദേശത്തുടി പ്രസിഡന്റ് വിനോദ് ഇളകൊള്ളൂർ, സെക്രട്ടറി നാടകക്കാരൻ മനോജ് സുനി, രാജേഷ് ഒാമല്ലൂർ, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, സി.എസ്.മണിലാൽ എന്നിവർ പങ്കെടുത്തു.