അടൂർ : ശ്രീരാമക്ഷേത്ര നിർമ്മാണ സമർപ്പണ നിധിശേഖരണത്തിനുള്ള പൂജിച്ച കൂപ്പണുകൾ അടൂർ പാർത്ഥസാരഥി ക്ഷേത്ര പൂജാരി ഹരിദാസൻ നമ്പൂതിരിയിൽ നിന്ന് സമിതി സെക്രട്ടറി പി.പ്രസാദ് ഏറ്റുവാങ്ങി. സമിതി വൈസ് പ്രസിഡന്റ് രൂപേഷ് അടൂർ, വിശ്വഹിന്ദു പരിഷത്ത് താലൂക്ക് ധർമ്മപ്രസാർ പ്രമുഖ് പി.ജി രാജശേഖരപിള്ള, വിശ്വഹിന്ദു പരിഷത്ത് താലൂക്ക് പ്രസിഡന്റ് രാജീവ് ചന്ദ്ര എന്നിവർ പങ്കെടുത്തു.