അടൂർ: നാല് ലേബർ കോഡുകളും റദ്ദാക്കുക, കാർഷിക നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലികോം ഓഫീസ് മാർച്ച് നടത്തി, സി.ഐ.റ്റി.യു.ജില്ലാ പ്രസിഡന്റ് കെ.സി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.ഐ .എൻ.റ്റി.യു സി നേതാവ് ജി.കെ പിള്ള അദ്ധ്യക്ഷത വഹിച്ചു.സി.ഐ റ്റി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. എ ഐ റ്റി യു.സി ജില്ലാ പ്രസിഡന്റ് ഡി.സജി, മണ്ഡലം പ്രസിഡന്റ് അരുൺ കെ.എസ് മണ്ണടി, ഷാജി തോമസ് , ഐ എൻ റ്റി.യു സി.നേതാക്കളായ തൊട്ടുവ മുരളി ,അജിത്ത്, ജനതാദൾ നേതാവ് അടൂർ ജയൻ, സി.ഐ.റ്റിയു നേതാക്കളായ വി.തങ്കപ്പൻ പിള്ള, സതി വിജയൻ, ആർ.കമലാഹസൻ,ശ്രീലേഷ് ,ചന്ദ്രൻ, പി.ഉദയഭാനു, വിക്രമൻ, വിജയൻ ,കെ.സുകു എന്നിവർ പ്രസംഗിച്ചു