ചെങ്ങന്നൂർ :പേരിശ്ശേരി പഴയാറ്റിൽ ദേവീക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞം ഒമ്പത് മുതൽ 17 വരെ നടക്കും. 19നാണ് കുംഭകാർത്തിക ഉത്സവം. കരിമുളയ്ക്കൽ അജയകുമാറാണ് യജ്ഞാചാര്യൻ. രഞ്ജിത്ത് നമ്പൂതിരി ഹോതാവും ഏഴംകുളം സുരേഷ്, കൊടുമൺ ദീപക് എന്നിവർ പൗരാണികരുമാണ്. എട്ടിന് യജ്ഞവേദിയിൽ ക്ഷേത്രമേൽശാന്തി വെൺമണി നാരായണൻ നമ്പൂതിരി ഭദ്രദീപം പ്രതിഷ്ഠിക്കും. ശിവരാത്രി ദിവസമായ 10ന് വിശേഷാൽ പൂജകൾ നടക്കും. 14ന് പാർവതി സ്വയംവരം, വൈകിട്ട് അഞ്ചിന് സർവൈശ്വര്യപൂജ. 17ന് രാത്രി എട്ടിന് കുത്തിയോട്ടച്ചുവടും പാട്ടും. 18ന് രാത്രി 7.30ന് സേവ, 9.30ന് പഴയാറ്റിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് സമർപ്പിക്കുന്ന ദേശവിളക്ക് അൻപൊലി. 19ന് രാവിലെ 101 കലം എഴുന്നെള്ളത്ത്. രാത്രി ജീവിത എതിരേൽപ്പിന് ശേഷം അൻപൊലിസമർപ്പണം നടക്കുമെന്ന് ഉത്സവകമ്മിറ്റി ഭാരവാഹികളായ പല്ലന പ്രസന്നകുമാർ, പ്ലാവേലിൽ സുഭാഷ്, ശ്രീകുമാർ ശ്രീനിവാസ് എന്നിവർ അറിയിച്ചു.