ചെങ്ങന്നൂർ: തിരഞ്ഞെടുപ്പിൽ വിശ്വകർമ്മജർക്ക് അർഹമായ പ്രാതിനിധ്യം നൽകാത്ത മുന്നണികൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് വിശ്വകർമ്മ സർവീസ് സൊസൈറ്റി. . സംസ്ഥാന ട്രഷറർ കെ. ശിവൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. മഹിളാ സംഘം ജനറൽ സെക്രട്ടറി മഹേശ്വരി അനന്ദകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ടി.എസ്. ശ്രീജിത്ത്, എസ്. രഘുനാഥൻ, എസ്. സതീഷ് എന്നിവർ സംസാരിച്ചു . ഭാരവാഹികൾ: ടി.എൻ. രാധാകൃഷ്ണൻ (പ്രസി.), എസ്. അംബി (വൈസ്. പ്രസി.), ടി.കെ. മഹാദേവൻ (സെക്ര.), വി.പി. രാജു ആചാരി (ജോ. സെക്ര.), പി.എൻ. ഷൺമുഖൻ (ട്രഷറർ).