ചെങ്ങന്നൂർ:പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി 11ന് ആറാട്ടോടെ സമാപിക്കും. വ്യാഴാഴ്ച മുതൽ എട്ട് വരെ കാഴ്ചശ്രീബലി, സേവ എന്നിവ നടക്കും. ഞായറാഴ്ച വൈകിട്ട് ഗരുഡവാഹനം എഴുന്നെള്ളത്ത്. ഒമ്പതിന് രാത്രി 10ന് കഥകളി. 10ന് ഉത്സബലി ദർശനം, ഓട്ടൻതുള്ളൽ, വൈകിട്ട് 4.30ന് ഫ്രണ്ട്‌സ് പുലിയൂർ സംഘടിപ്പിക്കുന്ന പുലിയൂർ പൂരം, രാത്രി പള്ളിവേട്ട. 11ന് 9.30ന് നൃത്തസന്ധ്യ, ആറാട്ടെതിരേൽപ്പ്