pc
കെ.സി.സി. ജാഥയുടെ ഉദ്ഘാടനം ചെങ്ങന്നൂരില്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് നിര്‍വഹിക്കുന്നു

ചെങ്ങന്നൂർ: കേരള കൗൺസിൽ ഒഫ് ചർച്ചസ് (കെ.സി.സി.) ജാഥയുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം ചെങ്ങന്നൂരിൽ കെ.പി.സി.സി. വൈസ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് നിർവഹിച്ചു. ദളിത് ക്രൈസ്തവ അവകാശങ്ങൾ അംഗീകരിക്കണം, ന്യൂനപക്ഷ അവകാശങ്ങളിലെ വിവേചനം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര.ഫാ.തോമസ് തേക്കിൽ കോറെപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ മുഖ്യസന്ദേശം നൽകി. ജാഥാ ക്യാപ്റ്റൻ കെ.സി.സി. ജനറൽ സെക്രട്ടറി പ്രകാശ്.പി.തോമസ്, ക്ലർജി കമ്മിഷൻ ചെയർമാൻ ഫാ.ജോസ് കരിക്കം,ജാഥാ കോ-ഓർഡിനേറ്റർ റവ. എ ആർ.നോബിൾ,കെ.സി.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫാ.ഏബ്രഹാം കോശി കുന്നുംപുറത്ത്, ഫാ.സുനിൽ ജോസഫ്, റവ.തോമസ് സക്കറിയ എന്നിവർ സംസാരിച്ചു.