പന്തളം : പുതിയ എ.ടി.എം കാർഡ് നൽകാനാണെന്ന വ്യാജേന വിളിച്ചു അക്കൗണ്ടിൽ നിന്ന് പണം തട്ടിയതായി പരാതി. പൂഴിക്കാട് കുരണ്ടിപ്പള്ളിൽ ബേബി വർഗീസിനാണ് 4000 രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത്. പഴയ എ.ടി.എം കാർഡ് മാറ്റി പുതിയത് നൽകാനായി ഫോണിൽ വിളിച്ചു പിൻ നമ്പർ ആവശ്യപ്പെട്ടു. നമ്പർ കൊടുത്ത ശേഷം ബന്ധുക്കളോട് വിവരം പറഞ്ഞപ്പോഴാണ് അവർ സംശയം പറഞ്ഞത്. തുടർന്ന് അക്കൗണ്ട് പരിശോധിച്ചപ്പോൾ തുക നഷ്ടപ്പെട്ടതായി കണ്ടെത്തി. ബാങ്ക് അധികൃതർക്കും ക്രൈം സെല്ലിലും പരാതി നൽകി.