തിരുവല്ല: എസ്.എൻ.ഡി.പി.യോഗം ചാത്തങ്കരി ശാഖയുടെ അടിയന്തര പൊതുയോഗം ഏഴിന് ഉച്ചയ്ക്ക്ശേഷം രണ്ടിന് ശാഖാ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ശാഖാ ചെയർമാൻ കെ.എം. രവീന്ദ്രൻ, പെരുന്ന സന്തോഷ് തന്ത്രി, യൂണിയൻ കൗൺസിലർ രാജേഷ് മേപ്രാൽ, വൈസ് പ്രസിഡന്റ് മോഹൻദാസ് എന്നിവർ പ്രസംഗിക്കും.