തിരുവല്ല: തരിശുകിടന്നിരുന്ന ഒരേക്കർ ഭൂമിയിൽ കിഴക്കൻ മുത്തൂർ ഗുരുകൃപ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ തിരുവല്ല കൃഷി ഭവന്റെ സഹകരണത്തോടെ നടത്തിയ കൃഷിയുടെ വിളവെടുപ്പ് നടന്നു. വിളവെടുപ്പിന്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ സജി എം.മാത്യു നിർവഹിച്ചു. കൃഷി ഓഫീസർ പോൾ സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. അസി.കൃഷി ഓഫീസർ ജയചന്ദ്രൻ,വനിതാ സംഘം ഭാരവാഹികളായ നിഷ ശരത്ത്, പ്രമീള ബൈജു, ഗീത സുകുമാരൻ, കനകമ്മ പുഷ്പ്പൻ, മല്ലിക മധു എന്നിവർ പ്രസംഗിച്ചു. കപ്പ,വാഴ എന്നിവയാണ് കൃഷി ചെയ്തത്.