കലഞ്ഞൂർ: കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ സമർപ്പണം നാളെ.രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോകോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.. തുടർന്ന് സ്‌കൂളിൽ നടക്കുന്ന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരന്റെ അദ്ധ്യക്ഷതയിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോന്നി മണ്ഡലത്തിൽ നടപ്പിലാക്കുന്ന അക്കാഡമിക ശാക്തീകരണ പദ്ധതിയുടെ പ്രഖ്യാപനവും എം. എൽ.എ നിർവഹിക്കും.
3 കോടി രൂപ ചെലവിലാണ് കെട്ടിടം പൂർത്തിയാക്കിയതെന്ന് പ്രിൻസിപ്പൽ പി.ജയഹരി, പി.ടി.എ പ്രസിഡന്റ് എസ് രാജേഷ്, പബ്ലിസിറ്റി കൺവീനർ ഫിലിപ്പ് ജോർജ്, പ്രോഗ്രാം കൺവീനർ സജയൻ ഓമല്ലൂർ, സ്റ്റാഫ് സെക്രട്ടറി ജിമ്മി ജോർജ് എന്നിവർ പറഞ്ഞു.