വള്ളിക്കോട് കോട്ടയം: താഴൂർകടവ്- മുപ്രമൺ റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലാ ആസ്ഥാനവുമായി വേഗത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന ഈ റോ‌‌ഡിൽ കാൽ നടയാത്രപോലും അസാദ്ധ്യമാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്. നാട്ടുകാർ നിരവധി തവണ ബന്ധപ്പെട്ട വകുപ്പുകളിലും, ജനപ്രതിനിധികളോടും പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ല. സമരപരിപാടികളുമായി മുന്നോട്ടുപോകാൻ വാർഡ് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. യോഗം കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജോസ് പനച്ചയ്ക്കൽ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഇ.എം.ജോയിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.ആർ പ്രമോദ് ,വിമൽ,ഷിബു വള്ളിക്കോട്, പ്രസീത രഘു, സുന്ദർ രാജൻ,മനേഷ് തങ്കച്ചൻ,രഞ്ജിനി ശ്രീകുമാർ,ബിനോയ് കെ.ഡാനിയേൽ,സുജാത മുരളി എന്നിവർ പ്രസംഗിച്ചു.