05-sthapakadinam
തുരുത്തിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളേജ് സ്ഥാപകദിന പരിപാടികൾ ഉദ്ഘാടനം സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് റൈറ്റ് റവ.ഡോ.സാബു കോശി ചെറിയാൻ നിർവഹിക്കുന്നു

തുരുത്തിക്കാട്: ക്രൈസ്തവ മിഷണറിമാർ തുടക്കംകുറിച്ചതും സഭകൾ ഏറ്റെടുത്തു പ്രചരിപ്പിച്ചതുമായ ആധുനിക വിദ്യാഭ്യാസത്തിലൂടെയാണ് കേരളീയ സമൂഹത്തിൽ മാനവികത വളർന്നുവന്നതെന്ന് സിഎസ്‌ഐ മദ്ധ്യകേരള മഹായിടവക ബിഷപ് റൈറ്റ് റവ.ഡോ.സാബു കോശി ചെറിയാൻ പറഞ്ഞു. തുരുത്തിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളേജിലെ സ്ഥാപകദിന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജ് മാനേജർ എബ്രഹാം കെ ജോർജ് അദ്ധ്യക്ഷത വഹിച്ചു.കൊമ്പാടി എപ്പിസ്‌കോപ്പൽ ജൂബിലി ബൈബിൾ ഇൻസ്റ്റിറ്റിയൂട്ട് പ്രിൻസിപ്പൽ റവ.ഡോ.ജോൺ ഫിലിപ്പ് സ്മാരക പ്രഭാഷണം നടത്തി.റവ. ഡോ.റ്റി.സി.ജോർജ് പുരസ്‌കാരം മണർകാട് സെന്റ് മേരിസ് കോളേജിന് ബിഷപ്പ് സാബു കോശി ചെറിയാൻ നൽകി.പ്രിൻസിപ്പൽ ഡോ.ബിജു ടി ജോർജ് ,മുൻ പ്രിൻസിപ്പൽ ഡോ. ജോസ് പാറക്കടവിൽ), ഡോ.പുന്നൻ കുര്യൻ വേങ്കടത്ത്, ഡോ. അനീഷ് കുമാർ ,ഡോ. ബിന്ദു എ.സി എന്നിവർ പ്രസംഗിച്ചു.