
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 569 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ വിദേശത്ത് നിന്ന് വന്നവരും നാലു പേർ സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 554 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 27 പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 46401 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 41210 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതയായ ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തു. കോന്നി സ്വദേശി (76) ആണ് മരിച്ചത്. ഇന്നലെ 452 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 40577 ആണ്.
കണ്ടെയ്ൻമെന്റ് സോണുകൾ
ഇലന്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 3, 4, 7, 10, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാർഡ് 8, 9 (വാർഡുകളുടെ സംഗമ സ്ഥാനമായ ചാത്തൻതറ കവലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ), വാർഡ് 11 (കക്കുടുക്ക മുസ്ലീം പള്ളിപ്പടി മുതൽ നവോദയ ജംഗ്ഷൻ വരെയുള്ള ഭാഗം), കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് വാർഡ് 5, 6 (കുളത്തുമൺ, അഞ്ചുമുക്ക് ഭാഗങ്ങൾ), ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 15 (വള്ളംകുളം പടിഞ്ഞാറ് മലനട കിഴക്ക്,പുത്തൻകാവുമല പള്ളിക്ക് പടിഞ്ഞാറ് എന്നീ ഭാഗങ്ങൾ), വാർഡ് 16 (വള്ളംകുളം തെക്ക്, വള്ളംകുളം പടിഞ്ഞാറ് കൊട്ടേക്കാട്ട് പടി, ആലപ്പാട് എന്നീ ഭാഗങ്ങൾ), കോന്നി ഗ്രാമപഞ്ചായത്ത് വാർഡ് 16, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാർഡ് 11, 13, 16, കടപ്ര ഗ്രാമപഞ്ചായത്ത് വാർഡ് 7, 8,(ഉഴത്തിൽ ഭാഗം ) വാർഡ് 9 (ഗ്രിഗോറിയസ് ആശുപത്രിയുടെ പിൻഭാഗം, വാർഡ് 10 (അച്ചവേലിൽ ഭാഗം (സ്‌റ്റെല്ലാ മേരി സ്‌കൂളിന് സമീപം), വാർഡ് 15, തിരുവല്ല മുനിസിപ്പാലിറ്റി വാർഡ് 21 (തുകലശ്ശേരി ഭാഗം) പത്തനംതിട്ട മുനിസിപ്പാലിറ്റി വാർഡ് 5 (മടുക്കണകുഴിയിൽ കുരേലേത്ത് ഭാഗം), ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 3, (പൂതങ്കര വെട്ടിപ്പുറം, പുത്തൻ ചന്ത, കടമാൻകുഴി ഭാഗം), വാർഡ് 7 (പുതുവൽ തെക്ക് ഭാഗം), വാർഡ് 14 (മരുതിമൂട് ചർച്ച്, പഞ്ചായത്ത്, ഇളമണ്ണൂർ ഗവ. എൽ.പി.എസ്, ഓമച്ചൂർ, കൃഷിഭവൻ എന്നീ ഭാഗങ്ങൾ) ,കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് വാർഡ് 6, (കുരങ്ങുമല) വാർഡ് 7 (കോഴഞ്ചേരി ഈസ്റ്റ്), വാർഡ് 10 തെക്കേമല സൗത്ത്), ചെറുകോൽ ഗ്രാമപഞ്ചായത്ത് വാർഡ് 3, 10, കൊടുമൺ ഗ്രാമപഞ്ചായത്ത് വാർഡ് 9, അയിരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 8 (ചിറപ്പൂരം കവല, ചിറപ്പൂരം കോളനി), തിരുവല്ല മുനിസിപ്പാലിറ്റി വാർഡ് 9 (പുളിയന്തൂർ റെയിൽവെ സ്റ്റേഷനു സമീപം), വാർഡ് 12 (മഞ്ഞാടി മുതൽ ഭാരത് ഗ്യാസ് ഗോഡൗൺ റോഡു വരെയും, കല്ലുമൂല ഭാഗം), വാർഡ് 16 (കറ്റോട് ഭാഗം), വാർഡ് 17 (ഇരുവള്ളപ്ര, തുരുത്തിമലയിൽ പാറയിൽ ഭാഗം), വാർഡ് 19 (തുകലശ്ശേരി മുതൽ പൊൻവേലിക്കാവ് ക്ഷേത്രം റോഡ് വരെയുള്ള ഭാഗം), വാർഡ് 38 (ചീപ്പ് റോഡ് മുതൽ സിറ്റിസൺ പാലം വഴി ട്രാൻസ്‌ഫോർമർ വരെയുള്ള ഭാഗം), ഏറത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 5, 16, 17 (സെമിനാരിപ്പടി ജംഗ്ഷൻ, നെല്ലിമുകൾ ജംഗ്ഷൻ എന്നീ ഭാഗങ്ങൾ), പന്തളം മുനിസിപ്പാലിറ്റി വാർഡ് 4, 5, 11 (ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തെക്കു വശം മുതൽ കനാൽ ജംഗ്ഷൻ വരെയുള്ള ഭാഗം, വാർഡ് 27(മോടിപ്പുറത്ത് ചിറക്കരോട്ട് ഭാഗം), വാർഡ് 33, മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് വാർഡ് 7 (കോട്ടമുക്ക്, കിഴക്കുപുറം, പനാറപ്പടി, ശങ്കരത്തിൽപ്പടി പൊന്നമ്പ് പള്ളി എന്നീ ഭാഗങ്ങൾ), ചിറ്റാർ ഗ്രാമ പഞ്ചായത്ത് വാർഡ് 2, നിരണം ഗ്രാമ പഞ്ചായത്ത് വാർഡ് 7 (വില്ലേജ് ഓഫീസ് മുതൽ കുറിവേലിപ്പടി വരെയുള്ള ഭാഗം), പ്രമാടം ഗ്രാമ പഞ്ചായത്ത് വാർഡ് 8, മെഴുവേലി ഗ്രാമപഞ്ചായത്ത് വാർഡ് 8, 9 (മേലേത്തുമുക്ക് മുതൽ മുക്കട വരെയും ഇലവുംതിട്ട മാർക്കറ്റ് ഉൾപ്പെടുന്ന ഭാഗവും) കുറ്റൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 4 (കയ്യാലകത്ത് ഭാഗം) വാർഡ് 14 (പനച്ചമൂട്ടിൽ കടവ് മുതൽ പനയിൽ ഭാഗം വരെ), കുളനട ഗ്രാമപഞ്ചായത്ത് വാർഡ് 16 (ആലുനിൽക്കുന്നമണ്ണ്, വയറപ്പുഴ കടവിന് പടിഞ്ഞാറ് ഭാഗം, കക്കട രണ്ടാം പാലത്തിന് ഇടത്തു ഭാഗം വരെ), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാർഡ് 1 (അഞ്ചാൽ ഭാഗം) വാർഡ് 2 (കടയ്ക്കാട്, വട്ടയ്ക്കാവ് എന്നീ ഭാഗങ്ങൾ), വാർഡ് 3 (ചിരട്ടോലിൽ ഭാഗം), വാർഡ് 4 (കറിയംപ്ലാവ് ഭാഗം), ആറന്മുള ഗ്രാമ പഞ്ചായത്ത് വാർഡ് 3 (കളരിക്കോട് വാർഡിൽ എംടിഎൽപിഎസ്, കാരണാമല ഭാഗങ്ങൾ) വാർഡ് 14 (കോട്ടവാർഡിൽ പൊയ്കമുക്ക് ഭാഗം) എന്നീ പ്രദേശങ്ങളിൽ ഫെബ്രുവരി 4 മുതൽ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.