
അയിരൂർ : ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത് വേദിയിൽ സ്ഥാപിക്കാനുള്ള വിദ്യാധിരാജ ജ്യോതി പ്രയാണ ഘോഷയാത്ര ചട്ടമ്പി സ്വാമിയുടെ സമാധി മണ്ഡപമായ പന്മന ആശ്രമത്തിൽ നിന്ന് നാളെ ആരംഭിക്കും. ആശ്രമ മഠാധിപതി പ്രാണവാനന്ദ തീർത്ഥപാദ സ്വാമികളിൽ നിന്ന് വൈകിട്ട് 5 ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ ജ്യോതി ഏറ്റുവാങ്ങും. ഘോഷയാത്ര ജനറൽ കൺവീനർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വം നൽകും. 7ന് രാവിലെ കിടങ്ങന്നൂർ ആശ്രമത്തിൽ നിന്ന് പറപ്പെട്ട് 10ന് ചെറകോൽപ്പുഴ വിദ്യാധിരാജ നഗറിൽ എത്തിച്ചേരും. തുടർന്ന് വിദ്യാധിരാജ നഗറിലെ
കെടാവിളക്കിലേക്ക് ദീപം പകരുന്നതോടെ പരിഷത്തിന് തുടക്കമാകും. ആർട്ട് ഒഫ് ലിവിംഗ് സ്ഥാപക ആചാര്യൻ ശ്രീ ശ്രീ രവിശങ്കറാണ് ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ജ്യോതിയും വഹിച്ചുകൊണ്ടുുള്ള ഘോഷയാത്രയ്ക്ക് മുൻകാലങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ലഭിച്ചിരുന്ന സ്വീകരങ്ങൾ കൊവിഡ് കാരണം ഒഴിവാക്കിയതായി ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി എ.ആർ വിക്രമൻ പിള്ളയും ജ്യോതി പ്രയാണ കമ്മിറ്റി ജനറൽ കൺവീനർ ജി.കൃഷ്ണകുമാറും അറിയിച്ചു .