ചെങ്ങന്നൂർ: ജെ.സി.ഐ ചെങ്ങന്നൂരിൻ്റെ നേതൃത്വത്തിൽ ലോക കാൻസർ ദിനാചരണം സംഘടിപ്പിച്ചു. ചെങ്ങന്നൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ചെങ്ങന്നൂർ ഇ.എസ്..ഐ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഷേർളി ഫിലിപ്പ് കാൻസർ ബോധവത്കരണ ക്ലാസ് നയിച്ചു. ജെ.സി.ഐ പ്രസിഡൻ്റ് എം കെ ശ്രീകുമാർ അദ്ധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ ഡോ.ആർ രാജഗോപാൽ,ഉണ്ണികൃഷ്ണൻ ,അനൂപ് എസ് കുമാർ, ആനന്ദ് ശങ്കർ, ജിജി കാടുവെട്ടൂർ, സി.ഐ മീര എന്നിവർ സംസാരിച്ചു.