കോന്നി -മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് എൽ.ഡി.എഫ് ജനപ്രതിനിധികൾ വാട്ടർ അതോറിറ്റി എക്‌സിക്യുട്ടിവ് എൻജിനിയറോട് ആവശ്യപ്പെട്ടു. ഒരു മാസമായി കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ് പഞ്ചായത്തിലെ എക കുടിവെള്ള പദ്ധതിയായ കടപുഴ കുടിവെള്ള പദ്ധതിയുടെ അപാകതയാണ് കാരണം .വെളളം പമ്പ് ചെയ്താൽ പൈപ്പ് പൊട്ടുന്നതും ,വാൽവുകൾ തകരാറിലാകുന്നതും പതിവാണ് . .തിങ്കളാഴ്ച്ച സ്ഥലം സന്ദർശിച്ച് പരിഹാരം കാണാമെന്ന് എ ഇ ഉറപ്പു ൽകി .എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ മലയാലപ്പുഴ മോഹനൻ, മലയാലപ്പുഴ ശശി, ബ്ലോക്ക് പഞ്ചായത്തംഗം സുജാത അനിൽ, പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ, വൈസ് പ്രസിഡന്റ് കെ ഷാജി, പഞ്ചായത്തംഗങ്ങളായ എസ്.ബിജു, പ്രീജ പി നായർ, മഞ്‌ജേഷ് വടക്കിനേത്ത്, രജനിഷ് ഇടമുറി എന്നിവർ സംഘത്തിലുണ്ടായിരുന്നു.