തിരുവല്ല: കിണറ്റിൽ വീണ പശുക്കിടാവിനെ ഫയർഫോഴ്‌സ് രക്ഷപെടുത്തി. മുത്തൂർ വിജയസദനത്തിൽ ശശികുമാറിന്റെ വീട്ടിലെ ആറുമാസം പ്രായമായ പശു കിടാവാണ് 60 അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. സ്ഥലത്തെത്തിയ വാർഡ് കൗൺസിലർ ശോഭ വിനുവിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സിൽ വിവരം അറിയിച്ചു. തുടർന്ന് ഏണിയിലൂടെ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ജയൻ മാത്യു കിണറ്റിൽ ഇറങ്ങി കിടാവിനെ വലയിലാക്കി പുറത്തെത്തിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ പി.ബി വേണുകുട്ടൻ, ഓഫീസർമാരായ കെ.ശ്രീകാന്ത്, പ്രജോഷ്, അനുരാജ്, പ്രശാന്ത് എച്ച്.ജി.ജയൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.