കോഴഞ്ചേരി: ഇലന്തൂർ ബ്ലോക്ക്പഞ്ചായത്ത് നടപ്പാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ്, ടെക്‌നിക്കൽ, സ്‌പെഷ്യൽ സ്‌കൂളുകളിൽ എട്ട്, ഒൻപത്, 10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
10 ന് വൈകിട്ട് അഞ്ചിനകം പട്ടികജാതി വികസന ഓഫീസർ, ഇലന്തൂർ ബ്ലോക്ക്, നെല്ലിക്കാല പി.ഒ എന്ന വിലാസത്തിൽഅപേക്ഷിക്കണം.. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:8547630042. ഇമെയിൽ: scdoelanthoor42@gmail.com