ചെങ്ങന്നൂർ: കേരളത്തിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വളരെ വീറുറ്റതും മുന്നണികൾക്ക് നിർണായകവുമായിരിക്കുമെന്ന് രാഷ്ട്രീയ ലോക്ദൾ സംസ്ഥാന പ്രസിഡന്റ് ജിജി പുന്തല അഭിപ്രായപ്പെട്ടു. സ്വന്തം മുന്നണി സംവിധാനത്തിൽ അമിതമായ വിശ്വാസം കാണുന്നവർ സ്വന്തം കുഴി തോണ്ടുന്നവരാണ്. അത് രാഷ്ട്രീയ പാപ്പരത്തമാണ്. ചെറു കക്ഷികളെയും സ്വതന്ത്രൻന്മാരെയും കൂടെ കൂട്ടി നിറുത്തി പരമാവധി വോട്ടുകൾ സമാഹരിക്കാൻ കഴിയുന്നവർക്കായിരിക്കും ഈ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടാൻ സാധിക്കുക എന്ന് അദ്ദേഹം പറഞ്ഞു.