05-satheesh-kumar
ഡിവൈഎഫ്‌ഐ കോഴഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധയോഗം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.ബി. സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി : ദിവസേനയുണ്ടാകുന്ന പെട്രോൾ-ഡീസൽ, പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്‌,.ഐ കോഴഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധയോഗം ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി പി.ബി.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.പാചക വാതകത്തിന് 26 രൂപയാണ് വർദ്ധിച്ചത്. ഡീസൽ പെട്രോൾ വിലയും അടിക്കടി വർദ്ധിക്കുകയാണ്. ബ്ലോക്ക് പ്രസിഡന്റ് പി.കെ.സുബീഷ് കുമാർ,ബ്ലോക്ക് സെക്രട്ടറി ബിജിലി പി.ഈശോ, സജിത് പി.ആനന്ദ്, നൈജിൽ കെ.ജോൺ, സലേഷ് സോമൻ എന്നിവർ സംസാരിച്ചു.