
പന്തളം : കുളനട ഗ്രാമപഞ്ചായത്തിലെ കുപ്പണ്ണൂർ പാടശേഖരത്തിലെ കർഷകരുടെ ചിരകാല അഭിലാഷമായ കുപ്പണ്ണൂർ ചാലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12.30ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചാലിന്റെ പുനരുദ്ധാരണം നടത്തുന്നത്. നെൽകൃഷി പുന:സ്ഥാപിക്കുന്നതിനും മറ്റു വിളകൾ കൃഷി ചെയ്യുന്നതിനും ചാലിന്റെ ജലസംഭരണ ശേഷി വർദ്ധിപ്പിച്ച് മേഖലയിലെ വരൾച്ചയ്ക്കു പരിഹാരം കാണുകയുമാണു പദ്ധതിയുടെ ലക്ഷ്യം.