 
അടൂർ : അൻപത് ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ ടേക്ക് എ ബ്രേക്ക് പദ്ധതിപ്രകാരം ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന വിശ്രമകേന്ദ്രത്തിന്റെയും ശൗചാലയത്തിന്റെയും നിർമ്മാണോദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ ഡി.സജി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് റജി മുഹമ്മദ് സ്വഗതം ആശംസിച്ചു. ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി പാണ്ടിക്കുടി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോണി പാണംതുണ്ടിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബിനാ ബാബു , കൗൺസിലർമാരായ ഷാജഹാൻ,ശശികുമാർ,അനു വസന്തൻ, അപ്സരസനൽ, കെ. മഹേഷ് കുമാർ,വിവിധ രാഷ്ട്രീ നേതാക്കളായ എ.പി.ജയൻ അഡ്വ. എസ്. മനോജ്, പന്നിവിഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.സുരേഷ് ബാബു, ആർ.സനൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.