മലയാലപ്പുഴ: ദേവീക്ഷേത്രത്തിലെ കൊടിയേറ്റും, പൊങ്കാലയും 23 ന് നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പണ്ടാര അടുപ്പിൽ പൊങ്കാലയർപ്പിക്കുന്ന ചടങ്ങ് മാത്രമേ ഇത്തവണയുണ്ടാവു. കൂപ്പണുകൾ എടുക്കുന്ന ഭക്തർക്ക് പണ്ടാരയടുപ്പിലെ പൊങ്കാലയിൽ പങ്കാളികളാവാം. രാവിലെ 9ന് തന്ത്രി അടിമുറ്റത്ത് മഠം പരമേശ്വര ഭട്ടതിരിപാട് പണ്ടാര അടുപ്പിലേക്ക് ദീപം പകരും. 10ന് പൊങ്കാല സമർപ്പിക്കും വൈകിട്ട് 7.10 നും 730 നും മദ്ധ്യേ11 ദിവസത്തെ ഉത്സവത്തിന് കൊടിയേറും.