 
തിരുവല്ല: കടപ്ര ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ വർക്കിംഗ് കമ്മിറ്റിയിൽ എൽ.ഡി.എഫുകാരെ മാത്രം വാർഡ് മെമ്പർ ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഇന്നലെ രാവിലെ 11നാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗോപിനാഥൻ നായർ, പഞ്ചായത്തംഗം എസ്.പാർവതി,ഒ.ബി.സി മോർച്ച നിയോജകമണ്ഡലം സെക്രട്ടറി മനോജ് കടപ്ര, നേതാക്കളായ സുനിൽകുമാർ,സുഭാഷ്, വി.വി വിജയകുമാർ,സുരേഷ് കുമാർ, ദീപു,ഹരികുമാർ, എസ്.അശ്വതി, രാജലക്ഷ്മി എന്നിവരാണ് പഞ്ചായത്ത് സെക്രട്ടറി ജോസ് ഈപ്പനെ ഉപരോധിച്ചത്.11-ാം വാർഡ് മെമ്പർ രാജലക്ഷ്മി ഏകപക്ഷീയമായി വർക്കിംഗ് കമ്മിറ്റിയിൽ ഇടതുപക്ഷ അനുഭാവികളെ മാത്രം ഉൾക്കൊള്ളിച്ചതായും ഇത് അംഗീക്കാൻ കഴിയില്ലെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു.ബി.ജെ.പി അംഗങ്ങളെ കൂടി വർക്കിംഗ് ഗ്രൂപ്പിൽ ഉൾപ്പെടുത്താമെന്ന സെക്രട്ടറിയുടെ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധ സമരം അവസാനിച്ചത്.