സീതത്തോട്: സീതത്തോട് വില്ലേജ് ഓഫീസറായി മനോജ് തോമസ് ചുമതലയേറ്രു. ആറുമാസമായി സീതത്തോട്ടിൽ വില്ലേജ് ഓഫീസർ ഇല്ലായിരുന്നു. ചിറ്റാർ വില്ലേജ് ഓഫീസർക്കായിരുന്നു ചാർജ് നൽകിയിരുന്നത്. ഗവി ഉൾപ്പെടെയുള്ള 13 വാർഡുകളിലായി 25,000 അധികം ആളുകളാണ് സീതത്തോട് വില്ലേജ് പരിധിയിലുള്ളത്.