മല്ലപ്പള്ളി- അറിവുകളെ അനുഭവങ്ങളാക്കി പ്രായോഗിക ജീവിതത്തിൽ പ്രയോജനപ്പെടുത്തുമ്പോഴാണ് ജീവിതം അനുഗ്രഹ പ്രദമാകുന്നതെന്ന് ഓർത്തഡോക്‌സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മോർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. 78-ാമത് കല്ലൂപ്പാറ ഓർത്തഡോക്‌സ് സിറിയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ.ഡോ. വർഗീസ് വർഗീസ് മീനടം മുഖ്യ പ്രഭാഷണം നടത്തി. ഫാ. കെ.വൈ .വിൽസൺ അദ്ധ്യക്ഷത വഹിച്ചു. ഫാ. ചെറിയാൻ ജേക്കബ്, ഫാ. ജോൺ കെ. വർഗീസ്' എന്നിവർ പ്രസംഗിച്ചു. പുറമറ്റം സെന്റ് മേരീസ് ഊർശ്ശേം പള്ളി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.