 
മല്ലപ്പള്ളി : കോട്ടയം , പത്തനംതിട്ട ജില്ലകളെ വേർതിരിക്കുന്ന അതിർത്തി തോടായ പനയമ്പാല തോട്ടിൽ സാമൂഹ്യവിരുദ്ധർ മാലിന്യം കലക്കി. കക്കൂസ് മാലിന്യമാണെന്ന് നാട്ടുകാർ പറഞ്ഞു. കൊച്ചുപറമ്പ് മുതൽ ചെങ്ങരൂർ വഴി കവിയൂർ പുഞ്ചയിൽ അവസാനിക്കുന്നതാണ് തോട്. തോട്ടിൽ കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും വളർത്തുമൃഗങ്ങൾക്ക് വെള്ളം കൊടുക്കുന്നതിനും കഴിയുന്നില്ല.