തിരുവല്ല: ജൂനിയർ ചേംബർ ഇന്റർനാഷണൽ തിരുവല്ല ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തനോദ്ഘാടനവും സംവിധായകനും നടനുമായ എം.ബി പദ്മകുമാർ നിർവഹിച്ചു. പ്രസിഡന്റ് ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിജോയ് പി.ജോസ്, ബെനു വർഗീസ്, ജയിംസ് കെ. ജയിംസ്, ജിനു സി.തോമസ്, അഡ്വ.അഭിലാഷ് ചന്ദ്രൻ, ദിലീപ് വി എടത്തല, ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ, ജെറിൻ ഡാനിയേൽ, ഹാഷിം മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.