 
പന്തളം : കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടും പന്തളം നഗരസഭയിലെ നാലാം വാർഡിൽ കുന്നിക്കുഴിമുക്ക് ജംഗ്ഷനിൽ ബിവറേജ് കോർപ്പറേഷന്റെ മദ്യശാല തുറന്ന് പ്രവർത്തിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കി. ഏറെ തിരക്കോടെ ക്യൂവിൽ നിന്നാണ് മദ്യം വാങ്ങുന്നത്. കൊവിഡ് വ്യാപനത്തിന് സാദ്ധ്യതയുള്ളതിനാൽ മദ്യശാല പൂട്ടണമെന്ന് കോൺഗ്രസ് നാലാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ വാർഡ് പ്രസിഡന്റ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സുനിതാ വേണു, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. അനിൽകുമാർ, കെ.പി.സി.സി. ന്യൂനപക്ഷ വിഭാഗം ബ്ലോക്ക് ചെയർമാൻ സോളമൻ വരവുകാലായിൽ, വേണുകുമാർ, റഹീം, കെ.പി. മത്തായി, പ്രൊഫ. അബ്ദ്ദുൾ റഹ്മാൻ, റാഫി, ലില്ലിക്കുട്ടി എന്നിവർ പ്രസംഗിച്ചു.