06-a-p-jayan
എകെഎസ്ടിയു സംഘടിപ്പിച്ച പ്രീ പ്രൈമറി ജീവനക്കാരുടെ ജില്ലാ കൺവൻഷൻ അടൂർ ബിആർസിയിൽ സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ ഭാഗമായി 2012 ഓഗസ്റ്റിന് ശേഷം പി.ടി.എയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ പ്രീ പ്രൈമറി അദ്ധ്യാപികമാർക്കും, ആയമാർക്കും ഗവൺമെന്റ് അംഗീകാരം നൽകി മാന്യമായ വേതനം നൽകണമെന്ന് എ.കെ.എസ്.ടിയു ഓൾകേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ പ്രീ പ്രൈമറി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.കെ. സുശീൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് എൻ ശ്രീകുമാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.മോഹനൻ,ജില്ലാ സെക്രട്ടറി പി.എസ്. ജീമോൻ,സംസ്ഥാന കമ്മിറ്റിയംഗം കെ.എ.തൻസീർ, ജില്ലാ വൈസ് പ്രസിഡന്റ് ആനി വർഗീസ്, ജില്ലാ ജോ.സെക്രട്ടറിമാരായ റെജി മലയാലപ്പുഴ,ഷൈൻ ലാൽ, എസ്.ധന്യ എന്നിവർ പ്രസംഗിച്ചു.