covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 521 പേർക്ക് കൊവിഡ്
സ്ഥിരീകരിച്ചു. 427പേർ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ വിദേശത്ത് നിന്ന് വന്നവരും 7 പേർ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 503 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 46922 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 41713 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.

മൂന്ന് മരണംകൂടി

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ 3 പേരുടെ മരണം റിപ്പോർട്ട് ചെയ്തു.

1) ചന്ദനപ്പള്ളി സ്വദേശിനി (80) വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചു.
2) പന്തളം സ്വദേശിനി (61) അമൃത ഹോസ്പിറ്റലിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചു.
3) കുന്നന്താനം സ്വദേശി (58) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു.

കണ്ടെയ്ൻമെന്റ് സോണുകൾ

ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 9 (ഓതറ തെക്ക്), വാർഡ് 12 (നന്നൂർ കിഴക്ക്), കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാർഡ് 3,15 (മുക്കട കോളനി ഭാഗം), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 4 (മുരുപ്പേൽ പടി മുതൽ മുക്കട വരെയുള്ള ഭാഗം), പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ് 11 ( എസ്.എൻ.ഡി.പി ജംഗ്ഷൻ മുതൽ മൂന്നൊന്നൽ പടി വരെ), വാർഡ് 12 (ആദിയാലിൽപടി മുതൽ കോട്ടണിപ്ര ഭാഗം വരെ), ആനിക്കാട് ഗ്രാമപഞ്ചായത്തിലെ വാർഡ്
4, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 7, 10, 12, 16, 19, പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 3 (പൂമൂട് ഭാഗം), വാർഡ് 10 (ലൈഫ് ലൈൻ ഹോസ്പിറ്റൽ ഭാഗം), വാർഡ് 13 (തെക്ക്മമുറി), വാർഡ് 20 (കൊല്ലായിക്കൽ, മന്ദിരംമുക്ക് ഭാഗങ്ങൾ) എന്നീ പ്രദേശങ്ങളിൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.