06-accident
തെക്കേമല ജംക്ഷനു സമീപമുണ്ടായ അപകടം

കോഴഞ്ചേരി : കാറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്ക് പരുക്ക്. ഇന്നലെ രാത്രി 7.30 ന് തെക്കേമല ജംഗ്ഷന് സമീപമായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്ന് കോഴഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിർദിശയിൽ നിന്ന് വന്ന ബുള്ളറ്റുമാണ് ഇടിച്ചത്. കാറിലുണ്ടായിരുന്ന കൊടുമൺ ഇടത്തിട്ട പുതുമനത്തറയിൽ അശോകൻ, ഡ്രൈവർ അഗസ്റ്റിൻ, ബുള്ളറ്റ് ഓടിച്ചിരുന്ന ജിതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറന്മുള പൊലീസ് സ്ഥലത്തെത്തി.