07-ima
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിനേത്യത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപ്രതിയുടെ മുമ്പിൽ നടത്തിയ നിരാഹാര സമരം ഐ. എം. എ . കെ. എസ്. ബി സംസ്ഥാന ലീഡർ.ഡോ..ജോസ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ആയുർവേദ ഡോക്ടർമാരെ സർജറി നടത്താൻ അനുവദിച്ചുകൊണ്ടുള്ളകേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിനേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപ്രതിയുടെ മുമ്പിൽ നിരാഹാര സമരം നടത്തി. ഐ.എംഎ.കെ.എസ്.ബി സംസ്ഥാന ലീഡർ.ഡോ.ജോസ് എബ്രഹാം ഉദ്ഘാടനം ചെയ്തു. രാവിലെ 8 മുതൽ 6 വരെ നടന്ന സമരത്തിൽ ബ്രാഞ്ച് അടിസ്ഥാനത്തിൽ ഡോക്ടർമാർ സമരത്തിൽ പെങ്കടുത്തു. സങ്കര വൈദ്യത്തിലേക്ക് രാജ്യത്തെ തള്ളിവിടുകയും അതുവഴി പൊതുജന ആരോഗ്യരംഗം തകർച്ചയിലേക്ക് നീങ്ങാൻ ഇടവരുത്തുകയും ചെയ്യുന്ന നടപടിയാണ്‌ കേന്ദ്ര സർക്കാരിന്റേതെന്ന് ഡോ.ജോസ് എബ്രഹം പറഞ്ഞു. ജില്ലാ ചെയർമാൻഡോ.കെ.മണിമാരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ജിത്തു വി.തോമസ് ,ഡോ.രാമലിംഗം ഡോ.ടി.ജി.വർഗീസ്,ഡോ. പ്രസാദ് ചിറമറ്റം എന്നിവർ പ്രസംഗിച്ചു.