അടൂർ: ഹിന്ദു ഐക്യവേദി സെക്രട്ടറി ആർ.വി ബാബുവിന്റെ അറസ്റ്റ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്ന പ്രീണന നയത്തിന്റെ തുടർച്ചയാണന്ന് ബി.ജെ.പി ദക്ഷിണ മേഖല ജനറൽ സെക്രട്ടറി ഷാജിനായർ പറഞ്ഞു. ബി.ജെ.പി അടൂർ മണ്ഡലം സമ്പൂർണ കമ്മിറ്റി യോഗം ഉദ്ഘാടാനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഈ നടപടി ഒരു വിഭാഗം ജനങ്ങളെ പ്രീതിപ്പെടുത്തി വരും തിരഞ്ഞെടുപ്പിൽ വോട്ട് നേടുന്നതിനുള്ള ഹീനമായ ശ്രമമാണ് ഇതിന് പിന്നിൽ. ഇത്തരം നടപടികൾ കേരള സമൂഹത്തിനു അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ അനിൽ നെടുമ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ അശോകൻ കുളനട സംസ്ഥാന അദ്ധ്യക്ഷന്റെ ജില്ലയിലെ വിജയയാത്ര സ്വീകരണ പരിപാടിക്കും ഫെബ്രുവരി എട്ടിന് സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ ബി.ജെ.പി ജില്ലാഘടകം നടത്തുന്ന കളക്ടറേറ്റ് മാർച്ചിനും രൂപം നൽകി. സംസ്ഥാന സമിതി അംഗം രാജൻ പെരുമ്പാക്കാട്, മണ്ഡലം ജനറൽ സെക്രട്ടറി എം.ബി ബിനുകുമാർ എന്നിവർ സംസാരിച്ചു