തിരുവല്ല: നിയോജക മണ്ഡലത്തിലെ വിവിധ നിർമ്മാണങ്ങൾക്കായി 49.57 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം എൽ എ അറിയിച്ചു. കുന്നന്താനം പഞ്ചായത്തിലെ കരിയിലക്കുഴി-ഇളംകുറ്റിൽ പടി റോഡ് 8 ലക്ഷം, നടയ്ക്കൽ ക്ഷേത്രം-തെക്കേ ചാലുങ്കൽ പടി റോഡ് 12 ലക്ഷം, ശാലേം മാർത്തോമ പളളി -കോലത്തുമല റോഡ് 6 ലക്ഷം, കല്ലൂപ്പാറ പഞ്ചായത്തിലെ വട്ടക്കാല പടി - മണ്ണിൽപടി റോഡ് 7 ലക്ഷം, കവിയൂർ പഞ്ചായത്തിലെ പൂച്ചാംകുഴി - അവുങ്ങാട്ടിൽ പടി റോഡ് 5 ലക്ഷം, മല്ലപ്പള്ളി പഞ്ചായത്തിലെ കീഴ് വായ്പൂര് സമരമുക്ക്- താന്നിക്കുളം റോഡിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനായി 2.8 ലക്ഷം, നെടുമ്പ്രം പഞ്ചായത്തിലെ ചിറയിൽപടി മലയിത്ര റോഡിൽ പൈപ്പ് ലൈൻ 7 ലക്ഷം, മലയി(ത ചർച്ച് റോഡ് പൈപ്പ് ലൈൻ 3.37 ലക്ഷം, അഭിലാഷ് പടി -എട്ടടി പടി റോഡിൽ പൈപ്പ് ലൈൻ 1.2 ലക്ഷം, അലമാരപ്പടി-പടിഞ്ഞാറേ റോഡ്, അലമാരപ്പടി കിഴക്കേ റോഡ്, അലമാരപ്പടി ചെട്ടിക്കാട്ടുപടി, അലമാരപ്പടി പൂങ്കൊമ്പുപടി, കരുവേലിപ്പടി എന്നിവിടങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ 3.5 ലക്ഷം എന്നീ പണികൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.